Sunday 9 December 2012

മലര്‍വാടി ബാലസംഘം യുണിറ്റ് യോഗങ്ങള്‍:
          4 മാസങ്ങള്‍ക്ക് ശേഷം മലര്‍വാടി ബാലസംഘം കുട്ടുകാര്‍ വിണ്ടും ഒത്തുചേര്‍ന്നു. Market unit & Alkhirath യുനിറ്റുകള്‍ ഒന്നിച്ചാണ്  ഒരു ഫ്ളാറ്റില്‍ ഒത്തുചേര്‍ന്നത്. ബാലസംഘം  സംഘാടകരെ കൂടാതെ ഐ.എം.ഐ. പ്രതിനിധിയായി വന്ന അഷ്റഫ്  സാഹിബ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ബലൂണ്‍ ബ്രെയ്ക്കിംഗ് മത്സരം കുട്ടികള്‍ക്ക് ഹരം പകര്‍ന്നു.കൂടാതെ അതിഥിയായി വന്ന ശ്രീ.സുജീര്‍ ദത്ത് അവതരിപ്പിച്ച മാജിക് ഷോ, കൊച്ചു കഥ എന്നിവ കുട്ടികളെ പിടിച്ചിരുത്തി. ഇതിന് പുറമേ കുട്ടികള്‍ അവതരിപ്പിച്ച പാട്ടും കഥകളും കൂടിയായപ്പോള്‍ 40 കുട്ടികള്‍ പങ്കെടുത്ത ഒരു മാമാങ്കം തന്നെയായി മാറി അവരുടെ യുണിറ്റ് യോഗം.
http://youtu.be/2W2gOar2C_o

          മു:തസ യുണിറ്റിന്റെ യോഗം നടന്നത് ഐ.എം.ഐ. ഹാളിലായിരുന്നു. യുണിറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെ കൂടാതെ ഐ.എം.ഐ. പ്രതിനിധിയായി വന്ന സഹോദരന്‍ മുഹമ്മദ്‌ ഫൈസലും അദ്ദേഹത്തിന്റെ ഭാര്യ ഫെമിനയും  ചേര്‍ന്ന്‍ നടത്തിയ ആനവാല്‍ മോതിരം, മെമറി ടെസ്റ്റ്‌, ക്വിസ് മത്സരവും എന്നിവ വിനോദത്തിന്റെയും അറിവിന്റെയും വാതായനങ്ങള്‍ ഒന്നിച്ച് തുറന്നു കൊടുത്തു. 11 കുട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ അടുത്ത തവണ കുടുതല്‍ കൂട്ടുകാരെ കൊണ്ട് വരും എന്ന്‍  തീരുമാനിച്ചു കൊണ്ടായിരുന്നു കൊച്ചുകൂട്ടുകാര്‍ പിരിഞ്ഞുപോയത്.
http://youtu.be/-C_Esa1Jeq8

      ന്യു സലാല യുണിറ്റ് യോഗം നടന്നത്  പാര്‍ക്കില്‍  വെച്ചായിരുന്നു. യുണിറ്റ് ഭാരവാഹികള്‍  കൂട്ടുകാര്‍ക്ക് പുതിയ കളികളും പാട്ടുകളും പരിചയപ്പെടുത്തുകയും ആടാനും പാടാനുമുള്ള അവസരങ്ങളൊരുക്കുകയും ചെയ്തു. 24 കൊച്ചു കൂട്ടുകാര്‍   പങ്കെടുത്ത യോഗത്തില്‍ നിന്ന്‍  പിരിഞ്ഞ് പോകുമ്പോള്‍ അടുത്ത യോഗം എന്നാണ് എന്ന്‍ ആകാംക്ഷയോടെ ചോദിക്കുന്ന കുരുന്നുകള്‍ ഇത് ഇടക്കിടക്ക് നടത്തണം എന്ന്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു.
      സെന്റര്‍ യുണിറ്റ് യോഗം നടന്നത്  ഒരു ഫ്ലാറ്റിലായിരുന്നു.  പുത്തന്‍ പാട്ടുകളും കളികളുമായി കൊച്ചു കുരുന്നുകള്‍ അവരുടെ അവധി ദിനം ആഘോഷിച്ചു.
      ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം മാറ്റി വെച്ച NO:5 യുണിറ്റ് യോഗം അടുത്ത ആഴ്ച നടക്കുമെന്ന്‍  ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിചു.

1 comment: