Saturday 31 March 2012

ജി.സി.സി.മെഗാ ക്വിസ്സ് സലാല റീജ്യനൽ വിന്നേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു



സലാല: ആറ് ഗൾഫ് രാജ്യങ്ങളിലായി നടന്ന ജി.സി.സി. മെഗാ ക്വിസ്സിന്റെ സലാല  റീജ്യനൽ വിജയികൾക്കുള്ള സമ്മാനദാനം രക്ഷിതാക്കളും കുട്ടികളും പ്രമുഖ വ്യക്തികളൂം അടങ്ങുന്ന വർണാഭമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. മാർച്ച് 23 വെള്ളിയാഴ്ച .എം. ഹാളിൽ നടന്ന വിന്നേഴ്സ് ഫെസ്റ്റിന്റെ ഉൽഘാടനം സലാല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റ്റി.ആർ . ബ്രൗൺ നിർവഹിച്ചു. “പാഠങ്ങൾക്കപ്പുറംഎന്ന മെഗാ ക്വിസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതായിരുന്നു മെഗാ ക്വിസ്സിലൂടെ കുട്ടികൾക്കു ലഭിച്ച അറിവുകൾ. ഇത്തരം പരിപാടികൾ വളരെധികം സന്തോഷം പകരുന്നതും കുട്ടികളുടെ ബുദ്ധിപരവും സർഗാത്മകവുമായ വളർച്ചയിൽ നിർണായക  പങ്കു വഹിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം.ഐ പ്രസിഡന്റ് ഷൗക്കത്തലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.സുനിൽ, സലാല ചീഫ് ടൗൺ പ്ലാനർ എൻജിനീയർ കെ ജെ ജോർജ്, ബിന്ദു തമ്പി, ഐ.എം.ഐ വനിതാ വിഭാഗം പ്രസിഡന്റ് ഉമ്മുൽ വാഹിദ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു. മെഗ ക്വിസ്സ് പ്രീമിയർ സ്പോൺസർ ഗൾഫ്ടെക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റർ ബഷീർ അഹമ്മദ്, കോ സ്പോൺസർ അൽ സാഹിർ ഹോസ്പിറ്റൽ ഡയറക്റ്റർ ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവർ സന്നിഹിതരായിരുന്നു. മലർവാടി മെഗക്വിസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികൾ ഉൾകൊള്ളുന്ന പ്രസന്റേഷൻ അബ്ദുല്ല മുഹമ്മദ് അവതരിപ്പിച്ചു.
ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം വിമൽ പി നന്ദകുമാറും രണ്ടാം സ്ഥാനം ശ്രീഹരി വിശ്വജിത്തും മൂന്നാം സ്ഥാനം സ്വാതി വിശ്വജിത്തും സ്വന്തമാക്കി, സബ് ജൂനിയർ വിഭാഗത്തിൽ ദേവപ്രസാദ് രാജൻ, നദീം മുഹമ്മദ്, മേഘ ഉണ്ണിക്രിഷ്ണൻ, കിഡ്സ് വിഭാഗത്തിൽ ശ്രീശങ്കർ പ്രദീപ്, ഹനിയ ഹംസ, മുഹമ്മദ് നബഹാൻ എന്നിവരും യഥാക്രമം  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. കൂടാതെ ടോപ്പ് ടെണ്ണിലെ 21 കൂട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മലർവാടി ബാലസംഘാംഗങ്ങളുടെ  കലാപ്രകടന്നങ്ങൾ ചടങ്ങിനു കൊഴുപ്പേകി.

No comments:

Post a Comment