Monday 12 December 2011

മലര്‍വാടി മെഗാ ക്വിസ് രണ്ടാംഘട്ടം: ആയിരങ്ങളുടെ വിജ്ഞാനോല്‍സവമായി



മസ്കത്ത്/സലാല: പ്രവാസി മലയാളി കുരുന്നുകള്‍ക്ക് വിജ്ഞാനത്തിന്‍െറയും വിനോദത്തിന്‍െറയും അസുലഭ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മലര്‍വാടി ജി.സി.സി. മെഗാക്വിസ് രണ്ടാംഘട്ടം ഒമാനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടന്നു.
ഒമാനിലെ കേന്ദ്രങ്ങളില്‍ രണ്ടായിരത്തിലധികം കുരുന്നുകള്‍ വിജ്ഞാനമല്‍സരത്തില്‍ മാറ്റുരച്ചപ്പോള്‍ ജി.സി.സി. തലത്തില്‍ കാല്‍ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കാളികളായതായി സംഘാടകര്‍ അറിയിച്ചു. ഗള്‍ഫിലൊട്ടാകെ നൂറുകേന്ദ്രങ്ങളിലാണ് മല്‍സരം.
സലാല ഐ .എം.ഐ.ഹാള്‍, ദാര്‍സൈത്, അല്‍ഗൂബ്ര, മുലദ ഇന്ത്യന്‍ സ്കൂളുകള്‍, നിസ്വ പോളിക്ളിനിക് ഓഡിറ്റോറിയം, ഇബ്രി ഒമാന്‍ പോളിക്ളിനിക്ക്, ബൂആലി ഹിറാ സെന്‍റര്‍, സൂര്‍ അബ്ദുറഹ്മാന്‍ ബിന്‍ ഒൗഫ് പ്രൈവറ്റ് സ്കൂള്‍, ഇബ്ര കോളജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മല്‍സരം നടന്നത്.
മല്‍സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്ക് മല്‍സരംവീക്ഷിക്കാന്‍ അവസരം ഒരുക്കിയിരുന്നതിനാല്‍ വിജ്ഞാനോല്‍സവം രക്ഷിതാക്കളുടേത് കൂടിയായി.
സലാല ഐ.എം.ഐ. ഹാളില്‍ നടന്ന മല്‍സരം മേഖലാ കോര്‍ഡിനേറ്റര്‍ കെ.ഷൗക്കത്തലി മാസ്റ്റര്‍ നിയന്ത്രിച്ചു. ജന.കണ്‍വീനര്‍ സി.പി ഹാരിസ്, കണ്‍വീനര്‍മാരായ സലാല ചീഫ് ടൗണ്‍ പ്ളാനര്‍ കെ.ജെ ജോര്‍ജ്, ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡണ്ട് വി.എസ് സുനില്‍,
ബിന്ദു തമ്പി എന്നിവര്‍ നേതൃത്വം നല്‍കി. സമാപനചടങ്ങില്‍ വി.എസ് സുനില്‍, എഞ്ചിനീയര്‍ കെ.ജെ. ജോര്‍ജ്, ഡോ നിസ്താര്‍, ബിന്ദുതമ്പി എന്നിവര്‍ സംസാരിച്ചു.
ദാര്‍സൈത് ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ മസ്കത്ത് ഹയര്‍ കോളജ് ഓഫ് ടെക്നോളജിലെ മുതിര്‍ന്ന അധ്യാപകന്‍ മുഹമ്മദ് ബഷീര്‍ മല്‍സരം നിയന്ത്രിച്ചു. സമാപനസമ്മേളനത്തില്‍ ദാര്‍സൈത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീനിവാസ് കെ. നായിഡു, വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ മലയാളവിഭാഗം മേധാവികളായ കൃഷ്ണദാസ്, സരസന്‍, മാത്യൂ, ഇന്ത്യന്‍ സോഷ്യല്‍ക്ളബ് മലയാളവിഭാഗം പ്രതിനിധി താജുദ്ദീന്‍, ടി.എ. മുനീര്‍ വരന്തരപ്പിള്ളി എന്നിവര്‍ പങ്കെടുത്തു. ഫസല്‍ കതിരൂര്‍ സമാപനപരിപാടികള്‍ നിയന്ത്രിച്ചു.
അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ നടന്ന മല്‍സരം മുനീര്‍ മാസ്റ്റര്‍ നിയന്ത്രിച്ചു. സമാപനപരിപാടിയില്‍ ടവല്‍ബാര്‍വെല്‍ ജി.എം. സി.എം. നജീബ്, ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍, ഇ.ശ്രീകുമാര്‍, വി.എം. ഫൈസല്‍, മുഹമ്മദ് അഷ്റഫ് (സേഫ്റ്റി), ശരീഫ് പടിയത്ത്, സ്കൂള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റാവു എന്നിവര്‍ പങ്കെടുത്തു. എം. റശീദ് നന്ദി പറഞ്ഞു.
ഇബ്ര ടെക്നിക്കല്‍ കോളജില്‍ നടന്ന മല്‍സരം ബിസിനസ് വിഭാഗം അധ്യാപകന്‍ വസീം ഹാഷിം നിയന്ത്രിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ കെ.എച്ച്. അബ്ദുറഹീം, ഇബ്ര ഇന്ത്യന്‍ സ്കൂള്‍ അധ്യാപകന്‍ സഞ്ജയ്, ഇബ്ര കോളജ് ബിസിനസ് വിഭാഗം മേധാവി ആര്‍.എസ്. അബ്ദുല്‍ജലീല്‍, കെ.ഐ.എ. പ്രസിഡന്‍റ് ഇ.യാസിര്‍ എന്നിവര്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ കൂട്ടുകാരെ മല്‍സരത്തില്‍ പങ്കെടുപ്പിച്ചതിനുള്ള പുരസ്കാരം ഇഹ്സാന്‍ ഫൈസലിന് സമ്മാനിച്ചു.
സൂര്‍ അബ്ദുറഹ്മാന്‍ ബിന്‍ ഒൗഫ് പ്രൈവറ്റ് സ്കൂളില്‍ സൂര്‍ ഹയര്‍കോളജ് ഓഫ് ടെക്നോളജി അധ്യാപകന്‍ അബ്ദുറഹീം മല്‍സരം നിയന്ത്രിച്ചു. ഹബീബ് മന്ദം, അബ്ദുസമദ് വേളം, എം.പി. അഷ്റഫ്, അബ്ദുല്ല കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.
മുലദ ഇന്ത്യന്‍ സ്കൂളില്‍ വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, സുധാ ഉണ്ണികൃഷ്ണന്‍, റഹീം പൊന്നാനി എന്നിവര്‍ പങ്കെടുത്തു.
ഇബ്രി ഒമാന്‍ മെഡിക്കല്‍ കോംപ്ളക്സില്‍ ജമാല്‍ ഹസന്‍ മല്‍സരം നിയന്ത്രിച്ചു. ഡോ. ആര്‍.ആര്‍. നായര്‍, ഇബ്രി ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വിനോബ, ഇബ്രി കോളജ് ഓഫ് അപൈ്ളഡ് സയന്‍സിലെ അധ്യാപകന്‍ ദിലീപ്, സന്തോഷ് എസ്.കുമാര്‍, പ്രീജ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബൂആലി ഹിറാ സെന്‍ററില്‍ തൗഫീഖ് പരിപാടികള്‍ നിയന്ത്രിച്ചു. പ്രവാസി ജഅ്ലാന്‍ പ്രസിഡന്‍റ് അനില്‍കുമാര്‍, ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ പ്രതിനിധി ഫക്റുദ്ദീന്‍, കെ.എന്‍. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
നിസ്വ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ അക്ബര്‍ വാഴക്കാട് മല്‍സരം നിയന്ത്രിച്ചു. നിസ്വ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയംഗം ലാല്‍ജി നായര്‍, നിസ്വ യൂനിവേഴ്സിറ്റി ലക്ചറര്‍ ഡോ. യഹ്യ, ഫസല്‍, ഡോ. ഷൈജു എന്നിവര്‍ പങ്കെടുത്തു.



No comments:

Post a Comment