Friday 23 December 2011

മലർവാടി ജി.സി.സി.മെഗാ ക്വിസ്സ് രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു.


ഫൈനലിൽ സലാലയെ പ്രതിനിധീകരിക്കുന്നവർ;
കിഡ്സ്           :ശ്രീ ശങ്കർ പ്രദീപ്,ഹനിയ ഹംസ.

സബ് ജൂനിയർ:ദേവ പ്രസാദ് രാജൻ,നദീം മുഹമ്മദ്‌..... .
ജുനിയർ      : വിമൽ.പി.നന്ദകുമാർ,ശ്രീഹരി വിശ്വജിത്ത്

സലാല: ഗൾഫിലുടനീളമുള്ള മലയാളി വിദ്യാർത്ഥികൾക്ക്‌ വിജ്‌ഞ്ഞാനത്തിന്റെയും വിസ്മയത്തിന്റെയും മുഹൂർത്തങ്ങൾ സമ്മാനിച്ച  മലർവാടി ജി.സി.സി. മെഗാ ക്വിസ്സ്‌ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. 
സലാല മേഖലയിൽ കിഡ്‌സ് വിഭാഗത്തിൽ ശ്രീ ശങ്കർ പ്രദീപും,ഹനിയ ഹംസയും,മുഹമ്മദ് നബ്‌ഹാനും ഒന്നും,രണ്ടും,മൂന്നും,സ്ഥാനങ്ങൾ നേടി.സബ്‌ ജുനിയർ വിഭാഗത്തിൽ ദേവപ്രസാദ് രാജൻ ഒന്നാമതും നദീം മുഹമ്മദ് രണ്ടാമതും,മേഘ ഉണ്ണിക്രഷ്‌ണൻ മൂന്നാമതുമെത്തി. ജുനിയർ വിഭാഗത്തിൽ ഓന്നാം സ്ഥാനം വിമൽ പി.നന്ദകുമാറും രണ്ടും മൂന്നും സ്ഥാനക്കാർ സഹോദരങ്ങളായ ശ്രീഹരി വിശ്വജിത്ത്‌,സ്വാദി വിശ്വജിത്ത്‌ എന്നിവരുമാണ്.
വിജയികളായവരെ ഒർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികളായ സി.പി.ഹാരിസ്,കെ.എസ്‌.ജോർജ്.വി.എസ്‌.സുനിൽ,ബിന്ദു തമ്പി എന്നിവർ അഭിനന്ദിച്ചു.

ആദ്യ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനലിൽ സലാലയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുക.ജനുവരിയിലാണ് ഫൈനൽ മത്സരം.

മേഖല വിജയികൾക്കായി വിപുലമായ സമ്മാനദാന ചടങ്ങ്‌ സംഘടിപ്പിക്കുമെന്ന് റീജിയണൽ കോർഡിനേറ്റർ കെ.ഷൗക്കത്തലി മാസ്റ്ററും,സെക്രട്ടറി  എഞ്ചിനീയർ അബ്ദുല്ല മുഹമ്മദും അറിയിച്ചു .പത്ത്‌ മേഖലകളിലായി 100 ഓളം സെന്ററുകളിലാണ് മത്സരങ്ങൾ നടന്നത്. മേഖലാതല മത്സരങ്ങളിൽ  ആവേശത്തോടെ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും ഭാരവാഹികൾ അഭിനന്ദിച്ചു.

No comments:

Post a Comment