Saturday 3 December 2011

വിജ്ഞാന കൗതുകം സമ്മാനിച്ച്‌ ടാലന്റീൻ പരീക്ഷ.

സലാല: ഗൾഫിലടക്കം അന്താരാഷ്ട്രതലത്തിൽ വിദ്യാർത്ഥികൾക്കായി എസ്‌.ഐ.ഒ ഒരുക്കിയ ടാലന്റീൻ പരീക്ഷ സലാലയിൽ വിദ്യാർത്ഥികൾക്ക്‌ വിജ്ഞാന കൗതുകം സമ്മാനിച്ചു. ജൂനിയർ-സീനിയർ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ പരീക്ഷയെഴുതി. സലാലയിൽ യാസിന്റെ ആഭിമുഖ്യത്തിലാണ്‌ പരീക്ഷ നടന്നത്‌. ജൂനിയർ വിഭാഗത്തിൽ യഥാക്രമം ബഹീജ്‌ അൻവർ, പി.എ. മിസ്‌അബ്‌, ഹാഷിം അബ്ദുൽ റസാഖ്‌ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഷിഫ നസീർ, ജേക്കബ്‌ ഷിബു സാമുവൽ, ഡാനിഷ്‌ അസിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പരീക്ഷയ്ക്ക്‌ ശേഷം ഐ.എം.ഐ ഹാളിൽ നടന്ന സമ്മാനദാന ചടങ്ങ്‌ അൽ റാസി പോളിക്ലിനിക്കിലെ മെഡിക്കൽ ഓഫീസർ ഡോ.ഏലിയാസ്‌ ജോൺ ഉദ്ഘാടനം ചെയ്തു. ആചാര്യന്മാർ അനുശാസിച്ച പോലെയുള്ള ലക്ഷണമൊത്ത വിദ്യാർത്ഥികളായിരിക്കാൻ അദ്ദേഹം സദസ്സിനെ ഉണർത്തി. മുഖ്യാതിഥി സലാല ലുലു ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ ജൂനിയർ വിഭാഗത്തിലേയും ഡോ.ഏലിയാസ്‌ ജോൺ സീനിയർ വിഭാഗത്തിലേയും വിജയികൾക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. യാസ്‌ പ്രസിഡണ്ട്‌ ജി.സലീം സേഠ്‌ വിജയികളെ പ്രഖ്യാപിച്ചു. ഐ.എം.ഐ പ്രസിഡണ്ട്‌ സി.പി ഹാരിസ്‌ അദ്ധ്യക്ഷത വഹിച്ചു. യു.എ.ലത്തീഫ്‌ ഉത്തരസൂചിക വിശദീകരിച്ചു. പരീക്ഷാ കൺട്രോളർ കെ.ഷൗക്കത്തലി മാസ്റ്റർ സ്വാഗതവും കെ.പി അർഷദ്‌ നന്ദിയും പറഞ്ഞു..

No comments:

Post a Comment