Sunday 30 December 2012

നാടക കളരി
മലര്‍വാടി ബാലസംഘം-സലാല
     28-12-2012 വെള്ളിയാഴ്ച മലര്‍വാടിയിലെ നടന്മാരുടെ ദിനമായിരുന്നു. കാറ്റും തണുപ്പും ഒന്നിച്ച് ചേര്‍ന്ന അവധി ദിനമായിട്ട് പോലും അവര്‍ കാലത്ത് 9 മണിക്ക് തന്നെ ഐ.എം.ഐ ഹാളില്‍ എത്തിചേര്‍ന്നു. 9.30ന്  ഐ.എം.ഐ. പ്രസിഡന്റ് ഷൗകത്തലി മാസ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശേഷം പരിപാടിയെ നയിച്ചത് നാട്ടില്‍ അനേകം നാടകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശ്രീ സുജിര്‍ ദത്ത് ആയിരുന്നു. അദ്ദേഹം കുട്ടികളെ തന്റെ തനതായ ശൈലിയില്‍ കയ്യിലെടുക്കുകയും അഭിനയ കലയെക്കുറിച്ച് പ്രശസ്ത നടന്മാരുടെ ജീവിതാനുഭവങ്ങള്‍ വിശദീകരിച്ച് കൊടുത്ത് കൊണ്ട്  ഒരു ലഘു വിവരണം നല്‍കുകയും ചെയ്തു.

      ലര്‍വാടി ബാലസംഘം യുണിറ്റ് യോഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത അഭിനയത്തില്‍ താല്പര്യമുള്ള 36 കുട്ടികളായിരുന്നു പരിപാടിയില്‍ എത്തി ചേര്‍ന്നവര്‍. 36 കുട്ടികളില്‍ 11 പെണ്‍കുട്ടികളെ ഒരു ഗ്രുപ്പും ആണ്‍കുട്ടികളുടെ 3 ഗ്രുപ്പും ആയി തിരിക്കുകയും ഈ 4 ഗ്രൂപ്പുകള്‍ക്ക് ഒരു തീം കൊടുക്കുകയും ചെയ്ത ശേഷം ഒരു മണിക്കൂര്‍ സമയതിനുള്ളില്‍ റിഹേഴ്സല്‍ പുര്‍ത്തിയാക്കി നാടകം സ്റ്റേജില്‍ അവതരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നുള്ള ഓരോ സെക്കന്റിലും കുട്ടികളിലെ നടന്മാര്‍ ഉണരുകയായിരുന്നു. നമ്മുടെ മക്കളെ അവര്‍ക്ക് താല്പര്യമുള്ള ഒരു വിഷയത്തില്‍ ഒരു ടാര്‍ഗറ്റ് കൊടുത്ത് വിട്ടാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങള്‍ കാഴ്ച വെക്കും എന്ന് തെളിയിക്കുന്നതായിരുന്നു സ്റെജിലെ ഓരോ ടീമിന്റെയും സ്കിറ്റുകള്‍.

      രിപാടി അവസാനിപ്പിക്കുന്നതിനു മുന്‍പായി താല്പര്യമുള്ള കുട്ടികള്‍ക്ക് ഒറ്റക്ക് അവരുടെ അഭിനയ സിദ്ധികള്‍  പ്രകടിപ്പിക്കാനുള്ള ഒരു സമയം അനുവദിച്ചു. ലഘു സ്നാക്സിന് ശേഷം ഷൌക്കത്ത് മാസ്ടരുടെ ഉല്‍ബോധനത്തോടെ 12 മണിക്ക് പരിപാടി അവസാനിച്ചു. മലര്‍വാടിയോടും സുജീര്‍ ദത്ത് സാറിനോടും  അകമഴിഞ്ഞ നന്ദി പറയുമ്പോള്‍ തന്നെ അടുത്ത നാടക കളരി എന്നായാലും അറിയിക്കാന്‍ മറക്കരുതെന്ന കുട്ടികളുടെ അപേക്ഷ അവര്‍ക്ക് കലയോടുള്ള അഭിനിവേശം വിളിച്ചറിയിക്കുന്നതായിരുന്നു.

No comments:

Post a Comment