മലര്‍വാടി ജി.സി.സി മെഗാക്വിസ്: സലാല സ്വാഗതസംഘം രൂപീകരിച്ചു
സലാല:
ആറ് രാജ്യങ്ങളിലായി അമ്പതിനായിരത്തോളം മലയാളി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മലര്‍വാടി മെഗാക്വിസിന് സലാലയില്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
മുപ്പത് പേരടങ്ങുന്ന സലാല മേഖലാ സ്വാഗതസംഘത്തിന്റെ കണ്‍വീനര്‍മാരായി സലാല ചീഫ് ടൌണ്‍ പ്ലാനര്‍ എഞ്ചിനീയര്‍ കെ.
ജെ ജോര്‍ജ്,
ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് വി,
എസ് സുനില്‍,
ബിന്ദു തമ്പി എന്നിവരെ തെരഞ്ഞെടുത്തു.
ഐ.
എം.
ഐ ഹാളില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗത്തില്‍ ഐ.
എം.
ഐ പ്രസിഡണ്ട് സി.
പി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
കെ.
ഷൌക്കത്തലി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
എം.
ഐ അബ്ദുല്‍ അസീസ്,
കെ.
ജെ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
അബ്ദുല്ല മുഹമ്മദ് പ്രസന്റേഷനിലൂടെ മെഗാക്വിസ് വിശദീകരിച്ചു.
No comments:
Post a Comment