Sunday 5 June 2011

അറിവും ആനന്ദവും പകര്‍ന്ന് സമ്മര്‍ മൊമന്റ്സ് സമാപിച്ചു


സമ്മര്‍ മൊമന്റ്സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍
സആദ പാര്‍ക്കില്‍ ഒരുമിച്ചു കൂടിയപ്പോള്‍
സലാല: വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ആനന്ദവും പകര്‍ന്ന് നല്‍കിയ 'സമ്മര്‍ മൊമന്റ്സ് 2011' സമാപിച്ചു. ഐ.എം.ഐ സലാലയും യാസും സംയുക്തമായി ഒരുക്കിയ അവധിക്കാല ടീന്‍സ് ക്യാമ്പില്‍ 8 മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ്‌ പങ്കെടുത്തത്. ഐ.എം.ഐ പ്രസിഡണ്ട് സി.പി ഹാരിസിന്റെ അദ്ധ്യക്ഷതയില്‍ ഐ.എം.ഐ ഹാളില്‍ ആരംഭിച്ച ക്യാമ്പ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് പ്രസിഡണ്ട് മന്‍പ്രീത് സിംഗ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ആബിദ് വി.എന്‍ (പരിചയപ്പെടല്‍), യു.എ.ലത്തീഫ് (ഐ.ടി), ഡോ.അമാനുള്ള (ആരോഗ്യം), യാസ്മിന്‍ അബ്ദുല്ല ( സര്‍ഗ രചന), ജി.സലീം സേഠ് (നമ്മുടെ ദൌത്യം), സാനിയോ മൂസ (ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍ ), ഇംതിയാസ് (പേര്‍സണാലിറ്റി ഡവലപ്മെന്റ്), ഷബാബ നൌഷാദ് (ക്വിസ് ടൈം) തുടങ്ങിയവര്‍ ക്യാമ്പില്‍ വിഷയങ്ങളവതരിപ്പിച്ചു. സമാപനദിവസം നടന്ന വ്യത്യസ്ത കളികളും ക്യാമ്പംഗങ്ങളുടെ കലാപരിപാടികളും നവ്യാനുഭവമായി. ആബിദും ഉമൈറും ചേര്‍ന്നവതരിപ്പിച്ച നര്‍മ്മസല്ലാപം സദസ്സില്‍ ചിരിപടര്‍ത്തി. വടംവലി, അന്താക്ഷരി തുടങ്ങിയവയും ആനന്ദത്തിന്‌ വക നല്‍കി.
സമ്മര്‍ മൊമന്റിസില്‍ വിവിധ ഗ്രുപ്പുകള്‍
തമ്മില്‍ നടന്ന വടംവലി മല്‍സരം
യാസ് പ്രസിഡണ്ട് ജി.സലീം സേഠ് സമാപന സന്ദേശം നല്‍കി. സആദ പാര്‍ക്കില്‍ നടന്ന സമാപനചടങ്ങില്‍ വെച്ച് മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ക്യാമ്പ് കണ്‍വീനര്‍ കെ.പി അര്‍ഷദ്, ആമിന ഹാരിസ്, സാജിത ഹാഷിം, യാസ്മിന്‍ ടീച്ചര്‍, കെ.ജെ സമീര്‍, എ.ജലാലുദ്ദീന്‍, കെ.അബ്ദുല്‍ റഷീദ് എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.

No comments:

Post a Comment