
കരിയര്‍ , പേര്‍സാണിലിറ്റി ഡവലപ്മെന്റ് , ഐ.ടി, മോറല്‍, കള്‍ച്ചറല്‍ എന്നിങ്ങനെ വിവിധ സെഷനുകളായി സംഘടിക്കുന്ന ഈ അവധിക്കാല ടീന്‍സ് ക്യാമ്പ് ജൂണ്‍ 2 വരെ തുടരും. ഇന്നലെ ഹെല്‍ത്ത് സെഷനില്‍ സലാല പോര്‍ട്ട് സര്‍വീസസിലെ മെഡിക്കല്‍ സര്‍വീസ് മാനേജര്‍ ഡോ.അമാനുള്ള സി.പി.ആര്‍ (ഹൃദയ സ്തംഭന പ്രഥമശുശ്രൂഷ) എന്ന വിഷയം അവതരിപ്പിച്ചു. മനുഷ്യഹൃദയത്തിന്റെ പ്രാധാന്യവും അതിനുസംഭവിക്കുന്ന ആഘാതങ്ങളില്‍ അടിയന്തരമായി ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും ഡോ.അമാനുള്ള മള്‍ട്ടിമീഡിയ സഹായത്തോടെ വിവരിച്ചു.ക്യാമ്പംഗങ്ങള്‍ക്ക് വിവരിച്ചുകൊടുത്തു. ഒപ്പം ഡമ്മി സഹായത്തോടെ അദ്ദേഹം അടിയന്തരഘട്ടങ്ങളില്‍ നല്‍കേണ്ട പ്രഥമശുശ്രൂഷയില്‍ പ്രായോഗിക പരിശീലനവും നല്‍കി
No comments:
Post a Comment