Tuesday 22 February 2011

മലര്‍വാടി ബാലസംഘം യൂണിറ്റുകള്‍ രൂപീകരിച്ചു

കുരുന്നുകള്‍ക്ക് അവസരമൊരുക്കി, മലര്‍വാടി ബാലസംഘം യൂണിറ്റുകള്‍ രൂപീകരിച്ചു.

സലാല: പ്രൈമറിതലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ഗ-വൈജ്ഞാനിക സിദ്ധികളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സലാലയിലെ വിവിധ ഭാഗങളില്‍ മലര്‍വാടി ബാലസംഘം യൂനിറ്റുകള്‍ രൂപീകൃതമായി. യഥാക്രമം വിവിധ യൂനിറ്റ് ക്യാപ്ടന്മാരായും വൈസ്‌ ക്യാപ്‌റ്റന്‍മാരായും തെരഞ്ഞെടുക്കപ്പെട്ടവരുടെ പേര്‌ വിവരം. ഹിബ ഖലീല്‍, അജിന്‍ വിജയ് (അല്‍-ഹസീല), അമീന്‍ , ഫാരിഷ അബ്ദുല്‍റഹ്‌മാന്‍ (ന്യൂസലാല വെസ്റ്റ്), റിയ, അമീന്‍ (ന്യൂസലാല ഈസ്റ്റ്), നദീം, സലീല്‍ (നമ്പര്‍-5 വെസ്റ്റ്), ശ്രീകാന്ത്, ദാനിയ(നമ്പര്‍-5 ഈസ്റ്റ്), മുഹമ്മദ് .കെ.ടി, ഷിബിന്‍ ഷഹദ്,(സെന്റര്‍ വെസ്റ്റ്), ഹനീന്‍ നാസര്‍, അസ്‌ലമ മുഹമ്മദാലി (സെന്റര്‍ ഈസ്റ്റ്).സാമി മുഹമ്മദലി,ജാഫര്‍ ഷാഫി(ഔഖത്ത്‌),സെന്‍ഗബ്‌,മാളവിക (മുഅ്‌തസ)
വാഹിദ , ആമിന , സാബിറ , ആബിദ , സാജിത , ജദീദ , മദീഹ , സജ്ന , റസിയ ,സബിത,റജീന ,സാജിദ എന്നിവര്‍ വിവിധ യൂനിറ്റുകളുടെ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി.മാസന്തം നടക്കുന്ന മലര്‍വാടി ബാലസംഘം കൂട്ടായ്മയില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ പരിപോഷണം, ടീം ബില്‍ഡിംഗ്, സ്വഭാവ രൂപീകരണം, വൈജ്ഞാനിക വളര്‍ച്ച തുടങ്ങിയവയ്ക്കുതകുന്ന വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് മലര്‍വാടി ബാലസംഘം സലാല കോര്‍ഡിനേറ്റര്‍മാരായ നജീബ് മാസ്റ്റര്‍ , അബ്ദുല്ല മുഹമ്മദ് എന്നിവര്‍ പറഞ്ഞു.


മലര്‍വാടി ബാലസംഘത്തിന്റെ സലാല ഔഖത്തില്‍ നടന്ന യൂണിറ്റ് രൂപീകരണം

No comments:

Post a Comment