സലാല:മലർവാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിക്കപ്പെട്ട ബലോൽസവം കുട്ടികളിലും രക്ഷിതാക്കളിലും കാണികളിലും ഒരു പോലെ ആവേശത്തിരയിളക്കം
സൃഷ്ടിച്ചു. രാവിലെ 9 മണിക്ക് ദാരിസ്
പാർക്കിൽ ആരംഭിച്ച ബലോൽസവം ഇന്ത്യൻ എമ്പസി
കോൺസിലറും സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസഡന്റുമായ
മൻപ്രീത് സിംഗ് ഉദ്ഘാടനം ചെയ്തു. കവയത്രി ഫാത്തിമ ദോഫാർ കുട്ടികളോട് സംസാരിച്ചു .
ഐ, എം. ഐ. പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു . കിഡ്സ്, സബ്
ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി എൽ.കെ. ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള
പെൺട്ടികളും ആൺക്കൂട്ടികളും മാറ്റുരച്ച
മൽസരങ്ങൾ കുട്ടികൾക്ക് നവോന്മേഷം പകരുന്നതും ആഹ്ലാദകരവുമായി.

No comments:
Post a Comment