Tuesday, 15 January 2013


മലര്‍വാടി ബാലസംഘം സലാല
യൂണിറ്റ് യോഗങ്ങള്‍
11-01-2013 വെള്ളിയാഴ്ച വൈകുന്നേരം മലര്‍വാടി ബാലസംഘം കൂട്ടുകാര്‍ 6 ഇടങ്ങളിലായി വിണ്ടും ഒത്തുചേര്‍ന്നു. 

ന്യൂ സലാല യൂണിറ്റ്
              വൈകുന്നേരം 4 മണിക്ക്  സെന്റര്‍ പൊയിന്റിന്ന്  എതിര്‍വശത്തുള്ള പാര്‍ക്കില്‍ 29 കുട്ടികള്‍ തങ്ങളുടെ യൂണിറ്റ് ഭാരവാഹികളോടൊപ്പം എത്തിച്ചേര്‍ന്നു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍, പ്രസംഗം, പാട്ട് എന്നിവ അവതരിപ്പിച്ചു. തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വേദി കിട്ടിയതിന്റെ സന്തോഷത്തില്‍ മതി മറന്നിരിക്കുമ്പോള്‍, യൂണിറ്റിലേക്ക് അതിഥിയായി വന്ന ശ്രീ.സുജീര്‍ ദത്ത് അവതരിപ്പിച്ച മാജിക് ഷോ, കഥ എന്നിവ കൂടിയായപോള്‍ അടിപൊളി സദ്യ കഴിച്ചതിന് ശേഷം അപ്രതീക്ഷിതമായി പായസം കൂടി ലഭിച്ച അവസ്ഥയിലായി  കൂട്ടുകാര്‍. അടുത്ത ഒത്തുചേരല്‍ ഫെബ്രുവരി 15ന്  എന്ന്  തിരുമാനിച്ച ശേഷം 5.45ന്  യോഗം സമാപിച്ചു.

മു:തസ യൂണിറ്റ്:
            വൈകുന്നേരം 4.30ന്  20 കൂട്ടുകാര്‍ ഐ.എം.ഐ. ഹാളില്‍ ഒത്തുചേര്‍ന്നു. കുട്ടികള്‍ തയാറാക്കി വന്ന പാട്ടുകള്‍, കഥകള്‍ എന്നിവ അവതരിപ്പിച്ചു. കുടാതെ അറിവിന്റെ വാതായനം തുറന്ന് കൊടുക്കുന്ന ക്വിസും, കുട്ടികളില്‍ ഹരം പകര്‍ന്ന മ്യുസിക്കല്‍ ചെയര്‍ ഗെയിമും കഴിഞ്ഞ്  6 മണിക്ക് കൂട്ടുകാര്‍ പിരിഞ്ഞു.

No:5 യൂണിറ്റ്:
          ന്‍ഫരി പാര്‍ക്കില്‍ വൈകിട്ട് 4 മണിക്ക് 18 കൂട്ടുകാര്‍ ഒന്നിച്ചു. തങ്ങളുടെ അഭിരുചിക്കനുസരിച്ച്  പാട്ട്, കഥ എന്നിവ ഓരോരുത്തരായി അവതരിപ്പിച്ചു. കുടാതെ നടത്തിയ മെമറി ടെസ്റ്റ്‌ ഗെയിം കുട്ടികളുടെ ഓര്‍മ്മ ശക്തി അളക്കാനും വര്‍ധിപ്പിക്കാനും ഉതകുന്നതായി. അടുത്ത മാസം 15ന് വിണ്ടും ഒത്തു ചേരാം എന്ന് തിരുമാനിച്ച്  5.45 അവര്‍ പിരിഞ്ഞു. 

സെന്റര്‍ യൂണിറ്റ്:
           വൈകുന്നേരം 4.30ന്  ഒരു ഫ്ളാറ്റില്‍ ഒത്തു ചേര്‍ന്ന 9 കൂട്ടുകാര്‍ പാട്ട്, കഥ തുടങ്ങിയ സര്‍ഗവാസനകള്‍ പ്രകടിപ്പിച്ചത് കൂടാതെ 2013 വര്‍ഷത്തെ ആദ്യ യോഗമായത് കൊണ്ട് പുതുവര്‍ഷ പ്രതിജ്ഞ (NEW YEAR RESOLUTION) യും നടത്തിയ ശേഷമാണ് പിരിഞ്ഞു പോയത്.

അല്‍ ഖര്‍ള് യൂണിറ്റ്:
           വൈകുന്നേരം 4 മണിക്ക്  17 കൂട്ടുകാര്‍ ഒരു ഫ്ളാറ്റില്‍ ഒത്തു ചേര്‍ന്നു. കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാനുള്ള അവസരം കൊടുത്ത ശേഷം ഒരു പുതിയ പാട്ട് പഠിപ്പിച്ചു കൊടുത്തു. കുടാതെ കൂട്ടുകാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥ പറഞ്ഞു കൊടുത്തു. തുടര്‍ന്ന്‍ നടത്തിയ നമ്പര്‍ ഗെയിം കുട്ടികള്‍ക്ക് ഹരം പകര്‍ന്നു. 6 മണിക്ക് യോഗം അവസാനിച്ചു.

മാര്‍ക്കറ്റ് യൂണിറ്റ്:
           വൈകിട്ട് 4.15ന്  20 കൂട്ടുകാര്‍ ഒരു ഫ്ളാറ്റില്‍ ഒത്തു ചേര്‍ന്നു. തയാറായി വന്നവര്‍ക്ക് കലാ പ്രകടനങ്ങള്‍ കാഴ്ച വെക്കാനുള്ള അവസരം നല്‍കിയ ശേഷം ഒരു പുത്തന്‍ ഗാനം പഠിപ്പിച്ച്  കൊടുത്തു. തുടര്‍ന്ന്‍ കുട്ടികളെ ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ വേര്‍തിരിച്ച് പ്രത്യേകം ഗെയിമുകള്‍ കളിപ്പിച്ചു. FUNNY GAME, JOINING DOTS, MUSICAL CHAIR, EATING GAME, MEMORY TEST GAME എന്നിവ കുട്ടികളെ കര്‍മ്മോല്സുകരാക്കി.  കടാതെ കൂട്ടുകാര്‍ക്ക്  ടിഷ്യു ഉപയോഗിച്ച്  FLOWER MAKING പഠിപ്പിച്ചത് കുട്ടുകാര്‍ക്ക് പുത്തന്‍ അനുഭവമായി. ഫെബ്രുവരി 15ന്  വിണ്ടും ഒന്നിക്കാം എന്ന്  തീരുമാനിച്ച് 6.15ന്  കുട്ടുകാര്‍ പിരിഞ്ഞു.


           IMI യുടെ 3 വിങ്ങുകള്‍ ഒരുമിച്ച് സജീവമായ ദിവസമായിരുന്നു അന്ന്. YAS സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, യാസ് കലാവേദിയും മലര്‍വാടി കുട്ടികളും ചേര്‍ന്ന്‍  പങ്കെടുക്കുന്ന നാടക മത്സരത്തിന്റെ റിഹേഴ്സല്‍ ആരംഭവും നടന്നത് അന്നേ ദിവസം തന്നെയായിരുന്നു.